പോസ്റ്റുകള്‍

മിശിഹ(?)

ക്രിസ്തു / യേശു / യോശുവ എന്ന പേരുള്ള (പേരുകളിൽ പുസ്തകങ്ങളിലൂടെ അറിയപ്പെടുന്ന) വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നു എന്ന് പറയപ്പെടുന്ന ഒരു വ്യക്തിയുടെ 'പേരിൽ' മാത്രം ഒതുങ്ങി നിൽക്കുന്ന 'ക്രിസ്ത്യാനി' എന്ന വാക്കിന്റെ അർത്ഥം കാലത്തിനനുസരിച്ച് മാറാനുള്ളതാണെന്ന് തോന്നുന്നു.

വാര്‍ത്ത‍ (വിശേഷം) സന്തോഷം നല്കുന്നതായാലും (സുവിശേഷം) ദുഖം നല്കുന്നതായാലും ആ വാര്‍ത്ത വായിക്കുന്ന / അറിയീക്കുന്ന / പ്രഘോഷിക്കുന്ന /വിളിച്ചു കൂവുന്ന വ്യക്തിക്ക് വാര്‍ത്ത‍യെക്കാള്‍ പ്രാധാന്യം കൊടുക്കുന്നതില്‍ എന്തെങ്കിലും അര്‍ഥം ഉണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല.

മിശിഹ (Messenger) എന്നതിന് WhatsApp / facebook എന്നീ സംവിധാനങ്ങളെപോലെ അവയിലൂടെ വിനിമയം ചെയ്യപ്പെടുന്ന ആശയങ്ങളെക്കാളുപരിയായ (ഒരു ആശയവിനിമയത്തിനുള്ള മാധ്യമം എന്നതിനേക്കാളുപരി) ഒരു പ്രാധാന്യം കല്പ്പിക്കുന്നതില്‍ യാതൊരു അര്‍ത്ഥമുള്ളതായും തോന്നിയിട്ടില്ല.

കേള്‍ക്കുന്ന പാട്ടിനേക്കാള്‍ പ്രാധാന്യം റേഡിയോക്കോ അത് നിര്‍മിച്ച കമ്പനിക്കോ കൊടുക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.

കര്‍ത്താവ് (കര്‍മ്മത്തിനുടമ) എന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചു മരിച്ചു പോയ…

ചരിത്രം(?)

'ഇന്ത്യ' എന്ന ഇപ്പോഴത്തെ ഭൂപ്രദേശവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വ്യക്തി 'ഇന്ത്യ' എന്ന പേര് പറയുമ്പോൾ മനസ്സിൽ കാണുന്നതും ഈ പറയപ്പെടുന്ന ഭൂപ്രദേശത്ത് ജീവിക്കുന്ന ഒരു വ്യക്തി അയാളുടെ ജീവിതത്തിലുടനീളം അറിഞ്ഞും കണ്ടും യാത്രചെയ്തും ഇടപഴകിയ ഭൂപ്രദേശത്തെക്കുറിച്ചു പറയുമ്പോൾ മനസ്സിൽ കാണുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഒരു ഭൂപടം കാണിച്ച് ഇതാണ് 'ഇന്ത്യ' എന്ന് പറയുമ്പോൾ സംവേദനം ചെയ്യാൻ ഉദ്ദേശിക്കുന്ന ആശയവും (വികാരവും(?)), ഒരു വ്യക്തി കളിച്ചു വളർന്ന സ്വന്തം നാട്(?) എന്ന് സ്വയം ഓർമയിൽ കൊണ്ട് നടക്കുന്ന ഭൂപ്രദേശത്തിന്റെ പേര് ഉച്ചരിക്കുമ്പോൾ (അല്ലെങ്കിൽ കേൾക്കുമ്പോൾ) സ്വന്തം മനസ്സിൽ ഉണ്ടാവുന്ന ഓർമകളും വികാരവും വ്യത്യസ്തമാണ്. അതും ദേശ(ഭൂപടത്തിലെ ഇന്ത്യയോടുള്ള)സ്നേഹവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ഇല്ലയോ എന്നുള്ളതിനെക്കുറിച് ഇനിയും അറിയാനുണ്ട്. ബന്ധമുണ്ടെങ്കിൽ തന്നെ അതിനു അനുഭവങ്ങളുടെ /  ഓർമകളുടെ താങ്ങില്ല എങ്കിൽ ആ ഒരു സങ്കല്പത്തെ മനസ്സിൽ കൊണ്ട് നടക്കുന്നതിന്റെ ആവശ്യകതയില്ല. സ്കൂളിൽ പഠിച്ചിരുന്നപ്പോൾ പുസ്തകങ്ങളിലൂടെ 'ചരിത്രം'  എന്ന ലേബലോടുകൂടി എന്തൊക്കെയോ പറഞ്ഞു കേട്…

സ്വപ്നങ്ങളും വ്യക്തിപൂജയും അജ്ഞാതനും

ആശയങ്ങളുടെ തലം വാക്കുകൾക്കും ഭാഷകൾക്കും അതീതമാണ്. മനുഷ്യന് അവന്റെ മനസ്സെന്ന സൂക്ഷ്മ ഇന്ദ്രിയമുപയോഗിച്ച് ആശയങ്ങളുടെ ആ സൂക്ഷ്മ തലത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. സ്വപ്നങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള സാമഗ്രികൾ ഓർമയിൽ നിന്ന് മനസ്സ് എടുക്കുന്നത് ഈ തലത്തിലെ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ്. മാധ്യമവും അതിലൂടെ വിനിമയം ചെയ്യപ്പെടുന്ന ആശയങ്ങളും തമ്മിൽ വേർതിരിച്ചറിയാനായില്ലെങ്കിൽ സ്വപ്നങ്ങളെ മനസ്സിലാക്കാനാവില്ല.

വിനിമയം ചെയ്യപ്പെടുന്ന ആശയത്തിനാണ് പ്രധാന്യമുള്ളത്, മാധ്യമത്തിനല്ല. ആശയത്തിന്റെ ഗാംഭീര്യം മാധ്യമത്തിന്റെ ഗാംഭീര്യമാണെന്ന തെറ്റിധാരണയാണ് വ്യക്തിപൂജയുടെ അടിസ്ഥാനം. വ്യക്തി വെറും മാധ്യമമാണ്.

ഒരു വ്യക്തിയെ ആരാധിക്കുന്നവരിലേക്ക് ആ വ്യക്തി പറഞ്ഞത് എന്ന നെറ്റിപ്പട്ടത്തോട് കൂടി ഏതൊരു ആശയത്തെ പ്രചരിപ്പിക്കാനും എളുപ്പമാണ്. പക്ഷെ ഈ ആശയ വിനിമയ തന്ത്രം ആശയത്തിന് മാത്രം പ്രാധാന്യം കൊടുക്കുന്നവരിൽ നിഷ്ഫലമാണ്.

വ്യക്തിയെ വെറും മാധ്യമമായി കാണുന്നതിന് കാരണം ആശയത്തിന്റെ ഉറവിടം വ്യക്തിയല്ല എന്നത് കൊണ്ടാണ്.

ആശയത്തിനെ പ്രകടിപ്പിക്കാനാണ് വാക്ക് എന്ന മാധ്യമം ഉപയോഗിക്കുന്നത് അല്ലാതെ വാക്കുകളിൽ നിന്നല്ല ആശയ…

പഠനം (Learning)

അറിയാൻ വേണ്ടി ചോദ്യമുന്നയിക്കുമ്പോൾ കിട്ടുന്ന ഉത്തരവും നേരംപോക്കിനുവേണ്ടി ചോദ്യമുന്നയിക്കുമ്പോൾ കിട്ടുന്ന ഉത്തരവും മനസ് ഉൾക്കൊള്ളുന്നത് ഒരുപോലെയല്ല, ഉത്തരങ്ങൾ ഒന്നാണെങ്കിൽ പോലും. രണ്ട് സമയത്തും ചോദ്യകർത്താവിന്റെ അന്വേഷണ മനോഭാവത്തിലെ തീവ്രത വ്യത്യസ്തമായത്കൊണ്ടാണത്. 

അറിയാനുള്ള അഭിവാഞ്ചയോടുകൂടി ചോദ്യമുന്നയിക്കുന്നത് മനസ്സിൽ അജ്ഞതയുടെ ഒരു ന്യുനമർദ്ദം രൂപപ്പെടുകയും ഉത്തരങ്ങൾക്കുവേണ്ടി ഒരു ആകർഷണം അവിടെ സ്വാഭാവികമായും ഉണ്ടാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്. അപ്പോൾ, കിട്ടുന്ന ഉത്തരത്തിൽ എന്തെങ്കിലും ആശയം ഉണ്ടെങ്കിൽ അത് മനസിലേക്ക് എളുപ്പത്തിൽ സംക്രമിക്കപ്പെടുകയും ചെയ്യുന്നു. മറിച്, ചോദ്യം ഉന്നയിച്ചത് നേരംപോക്കിനോ / അറിയണം എന്ന ആഗ്രഹത്തോടെയല്ലാതെ മറ്റു വല്ല ഉദ്ദേശ്യത്തോടുക്കുടിയാണെങ്കിൽ അറിയാനുള്ള ആ അഭിവാഞ്ച അപ്പോൾ മനസ്സിൽ ഇല്ലാത്തതിനാൽ ഉത്തരത്തിൽ എന്തെങ്കിലും ആശയങ്ങൾ ഉണ്ടെങ്കിൽ തന്നെ അവ മനസ്സിനുള്ളിലേക്ക് സംക്രമിക്കപ്പെടാനുള്ള യാതൊരു സാധ്യതയും അവിടെ ഇല്ലാത്തതുക്കൊണ്ട് അതിൽ നിന്ന് മനസിന് യാതൊരു പരിവർത്തനവും സംഭവിക്കുന്നില്ല. അവിടെ പഠനം (Learning) നടക്കുന്നില്ല.

ഒരു ചെവിയിൽ കേട്ടത് മറ്റേ ചെവിയി…

അടിമ

ഞാനും ഞാൻ ഉപയോഗിക്കുന്ന (എന്നെ ഉപയോഗിക്കുന്ന) മൊബൈൽ ഫോണുമായുള്ള സംഭാഷണം (വാക്ക്വാദം) എന്റെ തന്നെ സങ്കൽപ്പത്തിൽ വന്നത് ആണ് താഴെ എഴുതുന്നത്.
മൊബൈൽ ഫോണിന് സ്വന്തമായി ഒരു തിരിച്ചറിയൽ (Identity) നാമം ഉള്ളത് കൊണ്ട് അത് ഉപയോഗിക്കുന്നു. ജാതി/മത/വർണ/വർഗ്ഗ/ലിംഗ/പാർട്ടി/തൊഴിൽ/സ്ഥാന/ദേശ/കാല/...  വിവേചനങ്ങളൊന്നും ഞാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല.
Mobile Phone (ASUS A007:H4AKGV840469A54): 'ഞാൻ നിന്റെ അടിമയാണോ പൊന്നേ?
Human (AbrahamPollayilAlexander:11257578198305071845): ആര് ആരുടെ അടിമയാണെന്ന് എനിക്കിപ്പോഴും അറിയില്ല ചക്കരേ.

M: എന്നും നമ്മൾ ഓരോരോ ലേഖനങ്ങൾ / മാധ്യമങ്ങൾ വഴി വായിക്കുകയും കേൾക്കുകയും കാണുകയും ചെയുന്ന മുതലാളിത്തവും അടിമത്തവും പോലെ തന്നെയല്ലേ നമ്മൾ തമ്മിലുള്ള ബന്ധവും?
H: നീ പറയുന്നത് പോലെ തന്നെ എനിക്കും പലപ്പോഴും തോന്നാറുണ്ട്.

M: അപ്പൊ നീയെന്നോട് എന്തിനാണ് ഇങ്ങനെ പെരുമാറുന്നത്?
H: എങ്ങിനെ പെരുമാറുന്നു എന്നാണു നീ ഉദ്ദേശിക്കുന്നത്?

M: ഒരു അടിമയോട് പെരുമാറുന്നത് പോലെ :(
H: എന്റെ ഏത് പെരുമാറ്റമാണ് നിന്നിൽ അങ്ങനെ ഒരു തോന്നലുണ്ടാക്കിയത്?

M: എന്റേതായ ആവശ്യങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ …

ഇരട്ടത്താപ്പ്

വിവേചനത്തിനെതിരായിട്ട് പ്രതികരിക്കുന്നതും ഒരു പ്രത്യേക ലിംഗ വിഭാഗത്തിന് വേണ്ടി വാദിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. മൃഗങ്ങളോട് മനുഷ്യർ കാട്ടുന്ന ക്രൂരതയോടു ഒരു മൃഗം എതിർപ്പ് പ്രകടിപ്പിച്ചാൽ മൃഗ സ്നേഹികൾ എന്ന് സ്വയം അഭിമാനിക്കുന്നവർ അതിനെ ഏറ്റെടുക്കുന്നു. അതെ മൃഗം തന്റെ ഇണയോടോ മറ്റു ശേഷിക്കൊറവുള്ള മൃഗത്തോടോ ക്രൂരത കാട്ടുന്നതിൽ ചില സമയങ്ങളിലെങ്കിലും സ്വയം സംതൃപ്തി (ആനന്ദം) കണ്ടെത്തുന്നുണ്ട് എന്നുള്ളത് നമുക്ക് അറിവുള്ളതാണല്ലോ. ഇതിനെ ഇരട്ടത്താപ്പെന്നല്ലാതെ വേറെ ഒന്നായിട്ടു കാണാൻ കഴിയുന്നില്ല. ഞാൻ ഒരു പ്രത്യേക വിഭാഗത്തിൽ പെടുന്നു എന്ന് സ്വയം വിധിക്കാതെ വേറൊരു വിഭാഗത്തെ വിവേചിച്ചറിയാൻ എനിക്ക് സാധിക്കില്ലല്ലോ. അതിനർത്ഥം ഞാൻ വിവേചനത്തെ പരോക്ഷമായി അനുകൂലിക്കുന്നു എന്നാണല്ലോ. അപ്പൊ പിന്നെ ഞാൻ എന്തിനു വിവേചനത്തെ എതിർക്കണം? അതിനു കാരണമായി എനിക്ക് (എന്റെ തന്നെ മനസ്സിനെ മനസ്സിലാക്കിയതിൽ നിന്ന്) അറിയാൻ കഴിഞ്ഞത് എന്റെ ഉപബോധ മനസ്സ് പരോക്ഷമായി എന്റെ നിലനിൽപ്പിനു വേണ്ടിയും എന്റെ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടിയും മറ്റെന്തിനെയും താഴ്ത്തികാണുന്നതിൽ ആനന്ദം കണ്ടെത്തുന്നു എന്നുള്ളതാണ്. പക്ഷെ സമൂഹത്ത…

ഭയം

ചില ചോദ്യങ്ങൾ ഞാൻ എന്നോട്‌ തന്നെ ചോദിക്കാൻ ആഗ്രഹിക്കുന്നില്ല. ഉത്തരം അന്വേഷിച്ചുള്ള ചിന്തയുടെ ആ ഇരുൾ മൂടിയ ആഴങ്ങളിലേക്ക് നോക്കാൻ എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടാണോ? അതോ ഭയമാണോ അതിൽ നിന്നെന്നെ പിന്തിരിപ്പിക്കുന്നത്? എന്തിനോടുള്ള ഭയം? എന്തിനോടാണെനിക്ക് ഭയം? ഇരുട്ടിനോടാണോ? അന്ധതയോടാണോ? അജ്ഞതയോടാണോ? വേദനയോടാണോ? മരണത്തോടാണോ? ശൂന്യതയോടാണോ?

ചിന്തയിലെ ശൂന്യതയെ എനിക്കഭിമുഖീകരിക്കാനാവുന്നില്ല. അജ്ഞാതയാലുള്ള ലജ്ജ എന്നെ കീഴ്പെടുത്തുന്നു.

ശൂന്യതയ്ക്ക് മുന്നിൽ ഞാൻ ഒന്നുമല്ലാതാവുന്നു. ശൂന്യതക്ക് മുന്നിൽ ഞാൻ ഇല്ലാതാവുന്നു (ശൂന്യനാവുന്നു)...

ശൂന്യതക്ക് മുന്നിൽ...എല്ലാം ശൂന്യമാവുന്നു.

ശൂന്യത മാത്രമാണ്...ആത്യന്തികം.